തിരുവനന്തപുരം ആർ സി സി യിലെ ലിഫ്റ്റ് തകർന്ന് മരിച്ച കൊല്ലം പത്തനാപുരം കണ്ടയം ചരുവിള വീട്ടിൽ നദീറയുടെ ആശ്രിതർക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഈ മാസം 17നായിരുന്നു യുവതി മരിച്ചത്. മേയ് പതിനഞ്ചിനായിരുന്നു അപകടം ഉണ്ടായത്.
ആർ സി സിയിൽ ചികിത്സയിലായിരുന്ന മാതാവിനെ പരിചരിക്കാനെത്തിയ നദീറ ലിഫ്റ്റിന്റെ പ്ലാറ്റ്ഫോമിലേക്ക് കാലെടുത്തുവച്ചപ്പോഴാണ് അപകടമുണ്ടായത്. യുവതി രണ്ട് മണിക്കൂറോളം അവിടെ തന്നെ കുടുങ്ങിക്കിടന്നു. പിന്നീട് സുരക്ഷാ ജീവനക്കാരാണ് നദീറയെ കണ്ടെത്തിയത്.
അപായ സൂചന നൽകാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാർക്കെതിരെ നടപടിയെടുക്കണണെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നേരത്തെ പരാതി നൽകിയിരുന്നു. സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ ആശുപത്രി അധികൃതർ പുറത്താക്കിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |