കോട്ടയം: സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം ഇന്ന്. സി.പി.എം ഏറ്റുമാനൂർ ഏരിയ കമ്മറ്റി ഓഫീസിന് സമീപം രാവിലെ 11.30ന് കേന്ദ്രകമ്മറ്റി അംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. ബിനു ബോസ് അദ്ധ്യക്ഷത വഹിക്കും. കൊവിഡ് പ്രതിരോധ സാമഗ്രികളുടെയും പഠനോപകരണങ്ങളുടെയും വിതരണോദ്ഘാടനം മന്ത്രി വാസവൻ നിർവഹിക്കും. എ.വി റസൽ, കെ. സുരേഷ് കുറുപ്പ് , ലൗലി ജോർജ്, വി. ബി. ബിനു, ജോസ് ഇടവഴിക്കൽ, കെ. ജി. ഹരിദാസ്, രാജീവ് നെല്ലിക്കുന്നേൽ, ജോസഫ് ചാവറ, സാബു മുരിക്കവേലിൽ, പി. സി. പൈലോ, അബ്ദുൾ സമദ് തുടങ്ങിയവർ പങ്കെടുക്കും. കെ. എൻ. വേണുഗോപാൽ സ്വാഗതവും ഇ. എസ് ബിജു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |