പൂവാർ: തിരുപുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഹെഡ്മിസ്ട്രസ് പോൾ ക്രിസ്റ്റിയും മറ്റ് അദ്ധ്യാപകരും ചേർന്ന് നിർദ്ധനരായ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ മൊബൈൽ ഫോണുകൾ വാങ്ങി നൽകി. 9 കുട്ടികൾക്ക് ഫോൺ കൈമാറിയ ചടങ്ങ് തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ ഗിരിജ, ഗോപാലകൃഷ്ണൻ, അദ്ധ്യാപകരായ വിജയ ഭാസു, ലത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഫോട്ടോ: തിരുപുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോൺ ലഭിച്ച കുട്ടികൾക്കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന ആൽബിൻ, തിരുപുറം സുരേഷ്, ഹെസ്മിസ്ട്രസ് പോൾ ക്രിസ്റ്റി, അദ്ധ്യാപകർ തുടങ്ങിയവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |