നിലമ്പൂർ: നഗരസഭയിൽ ടി.പി.ആർ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും. കഴിഞ്ഞ ഒരാഴ്ചത്തെ കൊവിഡ് പരിശോധനയിൽ നഗരസഭയിലെ ടി.പി.ആർ 19.29 ശതമാനമായിട്ടുണ്ട്.16 ശതമാനത്തിനു മുകളിലെത്തിയാൽ സി വിഭാഗത്തിൽ പെടുന്ന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തേണ്ടത്. ഇതോടെ കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ഇതിനായുള്ള നിർദ്ദേശങ്ങൾ ലഭിച്ചാൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും നിലമ്പൂർ സി.ഐ എം.എസ്.ഫൈസൽ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബുധനാഴ്ച വരെ നഗരസഭ പരിധിയിൽ 679 പേർക്കാണ് പരിശോധന നടത്തിയത്. ഇതിൽ 131 പേരാണ് പോസിറ്റീവായത്. കൂടുതൽ പേർക്ക് പരിശോധന നടത്തുന്നതിനായി നിലമ്പൂർ വ്യാപാര ഭവനിൽ വിവിധ വകുപ്പുകൾ സംയുക്തമായി പ്രത്യേക ആർ.ടി.പി.സി.ആർ പരിശോധന ക്യാമ്പ് നടത്തിയിരുന്നു. ഇതിന്റെ ഫലമനുസരിച്ചാവും കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |