കൊച്ചി: ആലപ്പുഴ ജില്ലാ ജഡ്ജി എ. ബദറുദ്ദീനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. കൊല്ലം മൈലക്കാട് സ്വദേശിയായ അബ്ദുൾ റഹിം മുസ്ലിയാരുടെ മകനായ ബദറുദ്ദീൻ തിരുവനന്തപുരം ഗവ. ലാ കോളേജിൽ നിന്നാണ് നിയമബിരുദം നേടിയത്. പിന്നീട് 2008 ൽ കേരള ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജിയായും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായും സേവനം അനുഷ്ഠിച്ചിരുന്നു. ഹൈക്കോടതി അഭിഭാഷകരായ മറ്റു മൂന്നു പേർക്കൊപ്പം കഴിഞ്ഞ മാർച്ച് രണ്ടിനാണ് സുപ്രീം കോടതി കൊളിജിയം ബദറുദ്ദീനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ ശുപാർശ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |