SignIn
Kerala Kaumudi Online
Friday, 26 April 2024 10.54 PM IST

മോഷണത്തിൽ 'കൊട്ടാരത്തിന്' കൂട്ട് 'തീവെട്ടി',ഓപ്പറേഷൻ പ്ളാൻചെയ്യുന്നത് മെഡിക്കൽ കോളേജിൽ

police

കോട്ടയം: സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ കൊട്ടാരം ബാബു (52) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് പരിസരത്ത് രോഗികളുടെ കൂട്ടിരിപ്പുകാരെന്ന വ്യാജേന ധാരാളം ആളുകൾ സംഘടിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബാബുവിനെ പിടികൂടിയത്.

കഴിഞ്ഞ ഒരു മാസമായി കൊട്ടാരം ബാബു, കാർത്തികപ്പള്ളി സ്വദേശിയായ മോഷ്ടാവ് തീവെട്ടി ബാബുവുമൊത്ത് മെഡിക്കൽ കോളേജ് പരിസരത്ത് താമസിക്കുകയായിരുന്നു. ബാബുവിനെ ചോദ്യം ചെയ്തപ്പോഴാണ്,നഗരത്തിലെ ഒരു വീട് കുത്തിത്തുറന്ന് മോഷണം നടത്തുവാൻ പദ്ധതിയിട്ടിരുന്നതായി വ്യക്തമായത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രീയ ദർശിനി നഗർ ഭാഗത്തുള്ള ഒരു വീട്ടിൽ നിന്ന് മോഷണം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയാണ് ഇയാളുടെ രീതി. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 200 ൽ അധികം കേസുകളുണ്ട്. ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, THIEFS, ARRESTED, ON KOTTYAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.