പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് ഒന്നരമാസത്തോളം കട്ടപ്പുറത്തിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് സർവീസുകൾ തിങ്കളാഴ്ച മുതൽ പുനാരംഭിക്കും. ആദ്യഘട്ടത്തിൽ പത്ത് സർവീസുകളാണ് ആരംഭിക്കുന്നത്. പാലക്കാട് ഡിപ്പോയിൽ നിന്ന് ഏഴും മണ്ണാർക്കാട് നിന്ന് രണ്ടും ചിറ്റൂരിൽ നിന്ന് ഒരു സർവീസുമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
ഞായറാഴ്ച വൈകീട്ടോടെ സർവീസുകൾ ആരംഭിക്കും. നിലവിൽ ദീർഘദൂരം ഉൾപ്പെടെ പാലക്കാട് ഡിപ്പോയിൽ നിന്ന് 48 സർവീസുകളുണ്ട്. ഇതുകൂടാതെ മൂന്ന് ബോണ്ട് സർവീസും, ചിറ്റൂരിൽ നിന്ന് 24, വടക്കഞ്ചരിയിൽ നിന്ന് 20, മണ്ണാർക്കാട്ട് നിന്ന് 17 സർവീസുകളും ദിവസേന നടത്തുന്നുണ്ട്. വരും ദിവസങ്ങളിലായി കൂടുതൽ സൂപ്പർ ഫാസ്റ്റുകൾ മറ്റു ജില്ലകളിലേക്ക് സർവീസ് നടത്തുമെന്ന് എ.ടി.ഒ ടി.എ.ഉബൈദ് പറഞ്ഞു.
പാലക്കാട് ഡിപ്പോയിൽ നിന്നുള്ള സൂപ്പർ ഫാസ്റ്റുകളുടെ സമയം
ഞായറാഴ്ച വൈകീട്ട് അഞ്ചിന് എറണാകുളം വഴി തിരുവനന്തപുരം.
ആറിന് കോട്ടയം വഴി തിരുവനന്തപുരം.
രാത്രി 9.30ന് കോട്ടയം വഴി തിരുവനന്തപുരം (മിന്നൽ).
തിങ്കളാഴ്ച രാവിലെ 4.30ന് എറണാകുളം വഴി തിരുവനന്തപുരം.
8.30ന് കോട്ടയം വഴി തിരുവനന്തപുരം.
ഉച്ചയ്ക്ക് 12ന് എറണാകുളം വഴി തിരുവനന്തപുരം.
ഉച്ചയ്ക്ക് 1.30ന് കോട്ടയം വഴി തിരുവനന്തപുരം
തിങ്കളാഴ്ച രാവിലെ ഒമ്പതിന് മണ്ണാർക്കാട് നിന്ന് രണ്ടും ചിറ്റൂരിൽ നിന്ന് ഒരു ബസും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |