തിരുവനന്തപുരം: സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡൽ ഓഫീസർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിക്ക് ഇന്നലെ ഫോണിൽ ലഭിച്ചത് 154 പരാതികൾ. അപരാജിത എന്ന സംവിധാനത്തിൽ ഇ- മെയിലിലൂടെ 128 പരാതികൾ ലഭിച്ചു. മൊബൈൽ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടത് 64 പേരാണ്. സ്റ്റേറ്റ് നോഡൽ ഓഫീസറുടെ മൊബൈൽ: 9497999955. പരാതികൾ aparajitha.pol@kerala.gov.in എന്ന ഇ-മെയിലിൽ അയയ്ക്കാം. ഫോൺ: 9497996992.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |