തിരുവന്തപുരം ജില്ലയിലെ കാരേറ്റ് പേടിക്കുളം എന്ന സ്ഥലത്ത് നിന്ന് വാവയ്ക്ക് ഒരു കോൾ. ഭരത് എന്ന ആറ് വയസുള്ള ഒരു കുട്ടിയുടെ അമ്മയാണ് വിളിച്ചത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ്കുഞ്ഞു ഭരത് ആശുപത്രിയിലാണ്. അവന് ഒരു വിരൽ ഇനി ചലിപ്പിക്കാൻ കഴിയില്ല എന്ന് ഡോക്ടർ സംശയം പറഞ്ഞു. അക്കാര്യം അറിയാനാണ് അവർ വാവയെ വിളിച്ചത്.
കാലിന്റെ ചിത്രം അയച്ചുതന്നത് നോക്കി മകന് കുഴപ്പം വരില്ല എന്ന് വാവ ആ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ചു. ഇപ്പോൾ വീട്ടിൽ ചികിത്സയിലാണ് ഭരത്. അവനെ കാണാനാണ് വാവയുടെ ഇന്നത്തെ യാത്ര. ആ വീട്ടിൽ വീട്ടുകാർ രണ്ട് പാമ്പിനെ കണ്ടിരുന്നുവെന്ന് വാവയെ അറിയിച്ചു. വാവ വീട്ടിലേക്ക് എത്തിയതും അതാ മറ്റൊരു പാമ്പ്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ പുതിയ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |