തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 11,546 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. 10.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 118 മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 12,699 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 10,771 സമ്പർക്കരോഗികളാണ്. 624 പേരുടെ ഉറവിടം വ്യക്തമല്ല. 70 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 81 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി.
മലപ്പുറത്താണ് ഇന്നലെ രോഗികൾ കൂടുതൽ- 1374. തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂർ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസർകോട് 729, ആലപ്പുഴ 660, കണ്ണൂർ 619, കോട്ടയം 488, പത്തനംതിട്ട 432, ഇടുക്കി 239, വയനാട് 203 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |