• ജെ.എസ്.എസിൽ ആർ.എസ്.പി (ബി) ലയിക്കും
കൊച്ചി: ജെ.എസ്.എസിൽ ആർ.എസ്.പി (ബി) ലയിക്കുമെന്ന് ഇരുപാർട്ടികളുടെയും നേതാക്കളായ അഡ്വ. എ.എൻ. രാജൻബാബുവും എ.വി. താമരാക്ഷനും അറിയിച്ചു. നേതൃപദവികളും മറ്റും പിന്നീട് തീരുമാനിക്കും.
ഗൗരിഅമ്മയുടെ 103-ാം ജന്മദിനത്തോടനുബന്ധിച്ച് ജൂൺ 27ന് എല്ലാ ജില്ലകളിലും വസ്ത്രവിതരണവും അന്നദാനവും നടത്തും. ജൂലായ് രണ്ടിന് തിരുവനന്തപുരം പ്രസ് ക്ളബിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്നും ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. രാജൻ ബാബു അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ജെ.എസ്.എസ് നേതാക്കളായ ആർ. പൊന്നപ്പൻ, ബാലരാമപുരം സുരേന്ദ്രൻ, അഡ്വ. ഭാസി, ആർ.എസ്.പി (ബി) നേതാക്കളായ പ്രമോദ് ഒറ്റക്കണ്ടം, ചേമ്പിലക്കാട്ട് മുരളി, പി.വി. സാജൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |