കൊച്ചി: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ കോൺട്രാക്ട് കാര്യേജ് വ്യവസായത്തിന് ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ ജൂൺ 29 വൈകിട്ട് 5.30 ന് പ്രതിഷേധ വാഹന ചങ്ങല തീർക്കും. ഗതാഗത തടസമുണ്ടാക്കാതെയായിരിക്കും സമരമെന്ന് സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാഹനനികുതിയിൽ ഇളവ് അനുവദിക്കണമെന്നും റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാട് തിരുത്തണമെന്നും ബിനുജോൺ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ. ജെ റിജാസ്, അനൂപ് മഹാദേവ, ജിജോ അഗസ്റ്റിൻ, ബിപിൻ ഷാജൻ, വർഗീസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |