തൃക്കാക്കര: കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് കൊച്ചി ഇൻഫോപാർക്കിൽ. 4000ൽപരം പേർക്ക് നാല് ദിവസങ്ങളിലായി വാക്സിൻ നൽകി. 1860 പേർക്ക് ഒറ്റ ദിവസം വാക്സിൻ നൽകി എന്ന നേട്ടവും ഇൻഫോപാർക്ക് വാക്സിനേഷൻ ക്യാമ്പിന് സ്വന്തം.സഹകരണ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയവാക്സിൻ ക്യാമ്പ് ഇതാണ്. ഇൻഫോപാർക്ക് അതുല്ല്യ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പി.ടി തോമസ് എം.എൽ എ ഉദ്ഘാടനം ചെയ്തു. പി .വി ശ്രീനിജൻ എം.എൽ എ സന്നിഹിതനായി. കൊച്ചി ഇൻഫോപാർക്ക്, ടെക്നോപാർക് എംപ്ലോയീസ്, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റി, കൊച്ചി ഇൻഫ്രാസ്ട്രക്ച്ചറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവർ സംയുക്തമായാണ് വാക്സിനേഷൻ ക്യാമ്പ് ഒരുക്കുന്നത്. ടെക്നോപാർക്ക് എംപ്ലോഴ്സ് സൊസൈറ്റി നോഡൽ ഓഫീസർ അരുൺ ഗോപി, കൊച്ചി ഇൻഫ്രാസ്ട്രക്ച്ചറൽ കോ: ഓപ്പറേറ്റീവ് സൊസൈറ്റി ഓണററി സെക്രട്ടറി ജി. മഹേഷ്, ചെയർമാൻ കെ. ഡി ഫ്രാൻസിസ്സ് എന്നിവർ നേതൃത്വം നൽകി. ഇൻഫോപാർക്കിന്റെ പ്രത്തനം പുനരാരംഭിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഇൻഫോപാർക്ക് സി.ഇ.ഒ ജോൺ എം എബ്രഹാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |