കൊല്ലം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി മരുന്നും ഭക്ഷ്യധാന്യവും വിതരണം ചെയ്തു. കന്നിമേൽ ശാഖയിലെ കിടപ്പ് രോഗിക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും നൽകി യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ സെക്രട്ടറി ബി. പ്രതാപൻ ഉദ്ഘാടനം ചെയ്തു. കാവൽ, തെക്കേവിള, ഇരവിപുരം, താന്നി, കിളികൊല്ലൂർ കന്നിമേൽ, മങ്ങാട് ഈസ്റ്റ്, വടക്കേവിള തുടങ്ങിയ ശാഖകളിലുള്ളവർക്കും സഹായം നൽകി. യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ സനിത്ത്, ഹരി ശിവരാമൻ, അഭിലാഷ്, അനൂപ് ശങ്കർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |