ഒളിമ്പിക്സ് യോഗ്യതാ സമയം മറികടന്ന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം.
200 മീറ്റർ ബട്ടർ ഫ്ലൈയിലാണ് സജൻ യോഗ്യത ഉറപ്പിച്ചത്
റോം :ചരിത്രമെഴുതി മലയാളി താരം സജൻ പ്രകാശ് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സജൻ. 200 മീറ്റർ ബട്ടർ ഫ്ലൈയിലാണ് സജൻ ഒളിമ്പിക്സ് യോഗ്യത നേടിയത്. റോമിൽ നടന്ന ഒളിമ്പിക് യോഗ്യതാ ചാമ്പ്യൻഷിപ്പായ സെറ്റെ കോളി ട്രോഫിയിൽ 200 മീറ്റർ ബട്ടർഫ്ലൈയിൽ 1 മിനിട്ട് 56. 38 സെക്കൻഡിൽ ഒന്നാമതായി ഫിനിഷ് ചെയ്താണ് സജൻ ഒളിമ്പിക്സിന് നേരിട്ട് ടിക്കറ്റുറപ്പിച്ചത്.
1 മിനിട്ട് 56. 48 സെക്കൻഡായുരുന്നു ഒളിമ്പിക്സ് യോഗ്യതാ മാർക്ക്.നേരത്തെ ബെൽഗ്രേഡിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സജൻ സ്വർണം നേടിയിരുന്നെങ്കിലും എ വിഭാഗത്തിൽ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനായിരുന്നില്ല. ബെൽഗ്രേഡിൽ 1മിനിട്ട് 56.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത സജന് 0.48 സെക്കൻഡ് വ്യത്യാസത്തിലാണ് നേരിട്ട് യോഗ്യത നഷ്ടമായത്. 27 കാരനായ സജൻ 2006ലെ ടോക്കിയോ ഒളിമ്പിക്സിലും പങ്കെടുത്തിട്ടുണ്ട്. ഇടുക്കി സ്വദേശിയായ സജൻ വളർന്നത് തമിഴ്നാട്ടിലെ നെയ്വേലിയിലാണ്. നിലവിൽകേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള പ്രമുഖർ സജനെ അഭിനന്ദിച്ചു. കൊവിഡ് പ്രതിസന്ധികൾക്കിടിയിൽ ഏറെ കഷ്ടപ്പെട്ടാണ് സജൻ പരിശീലനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |