SignIn
Kerala Kaumudi Online
Friday, 26 April 2024 10.14 AM IST

എട്ടിലൊന്നാവാൻ നാലുപേർ

euro

സെവിയ്യ : യൂറോ കപ്പിലെ മികച്ച എട്ടുടീമുകളുടെ പട്ടികയിൽ ഇടം പിടിക്കാനായി നാലു ടീമുകൾ ഇന്ന് പടയ്ക്കിറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 9.30ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയ്നും നിലവിലെ ലോകകപ്പ് റണ്ണർ അപ്പുകളായ ക്രൊയേഷ്യയുമാണ് ഏറ്റുമുട്ടുന്നത്. രാത്രി 12.30നാണ് ഫ്രാൻസും സ്വിറ്റ്സർലാൻഡും തമ്മിലുള്ള പ്രീ ക്വാർട്ടർ.

ഗ്രൂപ്പ് ഇയിൽ സ്വീഡന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് സ്പെയ്ൻ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

ആദ്യ മത്സരത്തിൽ സ്വീഡനോടും പിന്നീട് പോളണ്ടിനോടും സമനില വഴങ്ങേണ്ടിവന്ന സ്പെയ്ൻ അവസാന മത്സരത്തിൽ സ്ളൊവാക്യെ 5-0ത്തിന് തോൽപ്പിച്ച് ഫോമിലേക്ക് തിരിച്ചുവന്ന ആത്മവിശ്വാസത്തിലാണ് പ്രീ ക്വാർട്ടറിനിറങ്ങുന്നത്.

ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിനോട് തോറ്റ ക്രൊയേഷ്യ രണ്ടാം മത്സരത്തിൽ ചെക്ക് റിപ്പബ്ളിക്കിനോട് സമനിയും വഴങ്ങിയിരുന്നു. അവസാന മത്സരത്തിലെ സ്കോട്ട്ലാൻഡിനെതിരായ 3-1ന്റെ വിജയമാണ് ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അവരെ പ്രീ ക്വാർട്ടറിലെത്തിച്ചത്.

മരണ ഗ്രൂപ്പായ എഫിൽ നിന്ന് ഒരു ജയവും രണ്ട് സമനിലകളുമായി ഒന്നാം സ്ഥാനക്കാരായാണ് നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നത്. ഗ്രൂപ്പിൽ തോൽവിയറിയാത്ത ഏകടീം ഫ്രാൻസാണ്.

ആദ്യ കളിയിൽ ജർമ്മനിയെ തോൽപ്പിച്ച ഫ്രാൻസ് പിന്നീട് ഹംഗറിയോടും പോർച്ചുഗലിനോടും സമനില വഴങ്ങുകയായിരുന്നു.

ഓരോ ജയവും സമനിലയും തോൽവിയുമായി എ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ സ്വിറ്റ്സർലാൻഡ് അവസാന പതിനാറിലെത്തിയത്. ഇറ്റലിയോട് തോറ്റപ്പോൾ വെയ്ൽസിനോട് സമനിലയിൽ പിരിയുകയും തുർക്കിയെ തോൽപ്പിക്കുകയും ചെയ്തു.

സോണി ടെൻ ചാനൽ ഗ്രൂപ്പിൽ ലൈവ്, സോണി ലൈവിലും ജിയോ ടി വിയിലും സ്ട്രീമിംഗ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, EURO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.