തൃശൂർ: ലഹരിയുടെ ഉപയോഗം മനുഷ്യരിൽ കുറ്റകൃത്യം വർദ്ധിക്കുന്നതിന് കാരണമാകുന്നതായി റവന്യൂ മന്ത്രി കെ. രാജൻ. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂത്തോൾ എക്സൈസ് അക്കാഡമിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. കോർപറേഷൻ ടാക്സ് അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ റോബ്സൺ, തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.എസ് ഷാജി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജ്യോതിഷ് കുമാർ, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.ബി സുനിൽ, വിമുക്തി ജില്ലാ കോർഡിനേറ്റർ കെ.കെ രാജു, വിമുക്തി മിഷൻ മാനേജർ പി.കെ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |