SignIn
Kerala Kaumudi Online
Monday, 28 September 2026 11.34 PM IST

ഐ എസ് ആർ ഒ ചാരക്കേസ്; നമ്പി നാരായണൻ നാളെ മൊഴി നൽകും, പ്രതികളുടെ ജാമ്യാപേക്ഷ എതിർക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലെത്തും

nambi-narayanan-

​തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചനയിൽ പരാതിക്കാരനായ നമ്പിനാരായണൻ നാളെ മൊഴി നൽകും. ഡൽഹിയിൽ നിന്നുള്ള സി ബി ഐ അന്വേഷണ സംഘത്തിനാണ് മൊഴി നൽകുക. നാളെ മൊഴി നൽകാൻ ഹാജരാകാൻ നമ്പി നാരായണന് നിർദേശം നൽകുകയായിരുന്നു.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർക്കാൻ സി ബി ഐക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരായേക്കുമെന്നാണ് വിവരം. നമ്പി നാരായണൻ നിരപരാധിയാണെന്ന് സി ബി ഐ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇതിനുശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐ ബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.

ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സി ബി ഐ സംഘം തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഡൽഹി സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനായി എത്തിയത്. അന്വേഷണ മേൽനോട്ടം വഹിക്കുന്ന ഡി ഐ ജി സന്തോഷ് ചാൽക്കേ ഇന്ന് തലസ്ഥാനത്തെത്തും.

തിരുവനന്തപുരം സി ബി ഐ ഓഫീസിലായിരിക്കും പ്രവർത്തനം. പ്രതിയാക്കപ്പെട്ടവർക്ക് ഹാജരാകാൻ നോട്ടീസ് നൽകും. സുപ്രീംകോടതി നിർദേശ പ്രകാരമാണ് മേയ് മാസം സി ബി ഐ കേസ് ഏറ്റെടുത്തത്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് സി ബി ഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ISRO SPY CASE, CBI, NAMBI NARAYANAN, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY