ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച് ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസർസ് ഫെഡറേഷൻ (ലെൻസ്ഫെഡ്) ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്കു മുന്നിൽ നാളെ നില്പ് സമരം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി.സജി, സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ എന്നിവർ അറിയിച്ചു. അന്യായമായ സിമന്റ് - സ്റ്റീൽ വിലവർദ്ധന തടയുക, മലബാർ സിമന്റ് വിലകുറച്ച് മാതൃക കാട്ടുക, മലബാർ സിമന്റ് ഉത്പാദനം വർദ്ധിപ്പിക്കുക, ഡാം മണൽ ശേഖരണ പദ്ധതി നടപ്പിലാക്കുക, ചെങ്കൽ ഉത്പാദനത്തിനുള്ള തടസം നീക്കുക, നിർമ്മാണമേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, പി.വി.സി ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |