കാൻബറ:സ്കൈഡൈവിംഗ് പരിശീലകനും ഒപ്പം ഡൈവ് ചെയ്തയാളും വിമാനത്തിൽ നിന്ന് വീണുമരിച്ചു. ഡൈവിംഗിന് തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. വിമാനത്തിനുണ്ടായ തകരാറാണ് അപകടകാരണമെന്നാണ് നിഗമനം. ഇരുവരും പാരച്യൂട്ടിൽ നിന്ന് വിമാനത്താവളത്തിന്റെ റൺവേയിൽ വീഴുകയായിരുന്നു. വീണയുടൻ ഇരുവരുടേയും മരണം സംഭവിച്ചു.അഡ്രിനാലിൻ സ്കൈഡൈവ് ഗോൾബോൺ വക്താവ് സ്കോട്ട് മാർഷൽ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. തങ്ങളെ സംബന്ധിച്ചിടത്തോളം ശപിക്കപ്പെട്ട ദിവസമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. ആസ്ട്രേലിയൻ സുരക്ഷാ ബ്യൂറോ അന്വേഷണമാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |