പത്തനംതിട്ട : ജി.എം റബർ തൈകൾ കേരളത്തിലും വച്ച് പിടിപ്പിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി ആവശ്യപ്പെട്ടു. കോട്ടയം റബർ റിസർച്ചിൽ വർഷങ്ങളായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നതാണ് ജനറ്റിക്കലി മോഡിഫൈഡ് തൈകൾ. ജി.എം തൈകൾ ഉൽപ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കേരളത്തിൽ നിരോധിച്ചിരിക്കുകയാണ്. ജി.എം റിസർച്ചിലൂടെ രോഗമില്ലാത്ത, നേരത്തേ ടാപ്പ് ചെയ്യാവുന്ന വിളവ് കൂടിയ തൈകൾ ഉൽപ്പാദിപ്പിക്കുന്നത് നല്ലതാണ്. അസാമിൽ ജി.എം തൈകൾ വയ്ക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇത് കേരളത്തിലും നട്ട് പിടിപ്പിക്കാൻ അനുമതി നൽകണമെന്ന് സുരേഷ് കോശി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |