കൊച്ചി: സ്ത്രീധനം വാങ്ങാതെയും കൊടുക്കാതെയും വിവാഹിതരാകാൻ അവസരമൊരുക്കി ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള. അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന 'ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്റി'ലൂടെയാണ് ചലഞ്ച് നടത്തുന്നത്. യുവതികൾക്ക് സൗജന്യമായും യുവാക്കൾക്ക് കല്യാണത്തിനു ശേഷം ഫീസ് ഈടാക്കിയുമാണ് സേവനം. സ്ത്രീധനമോ ജാതിയോ അനാഥത്വമോ പ്രശ്നമില്ലാതെ വിവാഹം കഴിക്കാൻ നിരവധി യുവാക്കളാണ് മുന്നോട്ടുവന്നിരിക്കുന്നത്. ജില്ലാ അസോസിയേഷനുകൾ വഴി എല്ലാ ജില്ലകളിലും ചലഞ്ച് പ്രാവർത്തികമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കിഷോർ എ.എം അറിയിച്ചു. അപേക്ഷകൾ ജൂലായ് 10ന് നകം ഇ മെയിലിൽ ലഭിക്കണം. വിവരങ്ങൾക്ക് https://pcasak.weebly.com, വിവരങ്ങൾക്ക്: 9947305484, 9809921065.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |