SignIn
Kerala Kaumudi Online
Friday, 26 April 2024 2.19 PM IST

നയൻതാര ബോളിവുഡിൽ

nayanthara

അരങ്ങേറ്റം കിംഗ്‌ഖാൻ

ഷാരൂഖിന്റെ നായികയായി

ദക്ഷിണേന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. കിംഗ്‌ഖാൻ ഷാരൂഖിന്റെ നായികയായാണ് നയൻസിന്റെ ബോളിവുഡ് അരങ്ങേറ്റം.
തമിഴിലെ യുവ സംവിധായകൻ അറ്റ്‌ലിയാണ് നയൻതാരയെ ബോളിവുഡിൽ അവതരിപ്പിക്കുന്നത്. അറ്റ്‌ലി സംവിധായകനായി തുടക്കമിട്ട രാജാറാണിയിൽ നയൻതാരയായിരുന്നു നായിക. വിജയിനെ നായകനാക്കി തെരി, മെർസൽ, ബിഗിൽ എന്നീ മൂന്ന് ചിത്രങ്ങൾ തുടച്ചയായൊരുക്കി ഹിറ്റ്‌മേക്കറായി അറ്റ്‌ലിയുടെ ബിഗിലിലും നയൻസ് തന്നെയായിരുന്നു നായിക.

സത്യൻ അന്തിക്കാടിന്റെ മനസിനക്കരെയിലൂടെ മലയാളത്തിൽ അരങ്ങേറിയ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ വെന്നിക്കൊടി പാറിച്ച നയൻതാര ഇന്ന് ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരിലൊരാളാണ്. മലയാളത്തിൽ അഭിനയിക്കുമ്പോൾ പോലും മറ്റൊരു നായികയ്ക്കും സ്വപ്നം കാണാനാവാത്ത പ്രതിഫലമാണ് താരത്തിന് ലഭിക്കുന്നത്.

ബോളിവുഡിൽ നിന്ന് ഇതിന് മുൻപും നിരവധി അവസരങ്ങൾ തേടി വന്നിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യൻ സിനികളിലെ തിരക്ക് കാരണം അവയൊക്കെ നിരസിക്കുകയായിരുന്നു നയൻസ്.

രണ്ട് ചിത്രങ്ങളിൽ അറ്റ്‌ലിക്കൊപ്പം പ്രവർത്തിച്ച പരിചയവും ഷാരൂഖ്‌ഖാന്റെ നായികാപദവിയുമാണ് ഈ ചിത്രം ഏറ്റെടുക്കാൻ നയൻതാരയെ പ്രേരിപ്പിച്ചത്.

സീറോ എന്ന ചിത്രത്തിനേറ്റ കനത്ത പരാജയത്തെ തുടർന്ന് ദീർഘകാലം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന ഷാരൂഖ്‌‌‌ഖാൻ വ്യത്യസ്ത കഥകൾക്കായി ദക്ഷിണേന്ത്യയിലെ പല സംവിധായകരെയും ബന്ധപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ അറ്റ്‌ലി പറഞ്ഞ കഥ മാത്രമാണ് ഷാരൂഖിനെ ആകർഷിച്ചത്. രണ്ട് വർഷമായി ചർച്ചകൾ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ തുടങ്ങാനാണ് തീരുമാനം.

ഇപ്പോൾ പത്താൻ എന്ന ചിത്രത്തിലഭിനയിച്ച് വരികയാണ് ഷാരൂഖ്‌ഖാൻ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകാൻ ഇനിയും ഒന്നുരണ്ടു മാസം കൂടി വേണ്ടിവരുമെന്നതിനാലാണ് ആഗസ്റ്റിൽ തുടങ്ങാനിരുന്ന അറ്റ്‌ലി ചിത്രം ഷാരൂഖ്‌ഖാൻ ഡിസംബറിലേക്ക് നീട്ടിവച്ചത്.

അറ്റ്‌ലിയുടെ ചിത്രത്തിൽ ഷാരൂഖ് ഇരട്ട വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നതെന്നും സൂചനയുണ്ട്.

രജനികാന്ത് നായകനാകുന്ന അണ്ണാത്തെ പൂർത്തിയാക്കിയ നയൻതാരയ്ക്ക് ജീവിതപങ്കാളിയായ വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുല രണ്ട് കാതൽ എന്ന തമിഴ് ചിത്രം പൂർത്തിയാക്കാനുണ്ട്. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും നയൻസും വിഘ്‌നേശ് ശിവനും ചേർന്നാണ്. വിജയ് സേതുപതിയും സാമന്തയുമാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ചിരഞ്ജീവിയെ നായകനാക്കി മോഹൻരാജ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ തെലുങ്ക് റീമേക്കിലും നയൻതാരയാണ് നായിക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAYANTHARA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.