കോട്ടയം: ജില്ലയിലെ ഡിവൈ.എസ്.പിമാർക്ക് സ്ഥലം മാറ്റം. കോട്ടയം അഡീഷണൽ എസ്.പി എ.യു സുനിൽകുമാറിനെ ഇടുക്കിയിൽ നിയമിച്ചപ്പോൾ അവിടെ നിന്ന് എസ്. സുരേഷ് കുമാറിനെ കോട്ടയത്തേയക്ക് മാറ്റി. കോട്ടയം ഡിവൈ.എസ്.പി എം.അനിൽകുമാർ നെടുമങ്ങാട്ടേയ്ക്കു മാറും. കട്ടപ്പന ഡിവൈ.എസ്. പി ജെ.സന്തോഷ് കുമാർ കോട്ടയത്ത് എത്തും.
തൃശൂർ കോ- ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈ.എസ്.പിയായിരുന്ന കെ.എൽ സലിമോൻ കാഞ്ഞിരപ്പള്ളിയിലും, തൃക്കാക്കര ഡിവൈ.എസ്. പി ആർ. ശ്രീകുമാർ ചങ്ങനാശേരിയിലും, എറണാകുളം സെൻട്രലിൽ നിന്ന് എ.ജെ തോമസ് വൈക്കം സബ് ഡിവിഷനിലും ചുമതലയേൽക്കും.
വൈക്കം ഡിവൈ.എസ്.പി മുഹമ്മദ് റിയാസിനെ മൂവാറ്റുപുഴയിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം നർക്കോട്ടിക് സെൽ ഡിവൈ.എസ് .പിയായിരുന്ന ടി.ആർ പ്രദീപ്കുമാറാണ് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്.പി വി.എസ് ദിനരാജിനെ തിരുവനന്തപുരം നർക്കോട്ടിക് സെല്ലിലേക്കും, കോട്ടയം നർക്കോട്ടിക്ക് സെല്ലിൽ നിന്ന് ബി.അനിൽകുമാറിനെ തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിലേയ്ക്കും മാറ്റി.
കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും ഷീൻ തറയിൽ തിരുവനന്തപുരം നർക്കോട്ടിക്ക് സെല്ലിലേയ്ക്കും, കാഞ്ഞിരപ്പള്ളിയിൽ നിന്നും എൻ.സി രാജ്മോഹൻ എറണാകുളം ക്രൈംബ്രാഞ്ചിലേയ്ക്കും മാറി.
ചങ്ങനാശേരിയിൽ നിന്നും വി.ജെ ജോഫി, പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്കാണ് സ്ഥലം മാറിയത്. കൊച്ചി കൺട്രോൾ റൂം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി എത്തും. കുന്നങ്കുളത്തു നിന്നും അനീഷ് വി. കോരയാണ് കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് മൂന്നാം യൂണിറ്റി ഡിവൈ.എസ്.പി അമ്മിണിക്കുട്ടനാണ് കോട്ടയം ക്രൈംബ്രാഞ്ച് രണ്ടാം യൂണിറ്റ് ഡിവൈ.എസ്.പിയാവുക. കോട്ടയം ക്രൈംബ്രാഞ്ച് മൂന്നാം യൂണിറ്റ് ഡിവൈ.എസ്.പിയായ മധുബാബുവിനെ എറണാകുളം റൂറലിലെ നർക്കോട്ടിക്ക് സെല്ലിലേയ്ക്കു സ്ഥലം മാറ്റിയിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് രണ്ടാം യൂണിറ്റിൽ നിന്ന് സോണി ഉമ്മൻ കോശിയെ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്കും മാറ്റി. കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം ജോസിനെയാണ് കോട്ടയം നർക്കോട്ടിക്ക് സെല്ലിൽ നിയമിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |