SignIn
Kerala Kaumudi Online
Saturday, 27 April 2024 1.49 AM IST

സ്ത്രീധനം ആവശ്യമില്ല ചലഞ്ചുമായി അസോസിയേഷൻ

no-dowry

തൃശൂർ: ഫിസിക്കലി ചലഞ്ച്ഡ് ആൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന ലൗ ആൻഡ് ലൈഫ് മാര്യേജ് പോയിന്റിൽ സ്ത്രീധനം വാങ്ങാതെയും കൊടുക്കാതെയും വിവാഹം ചെയ്യാൻ അവസരമൊരുക്കി താത്പര്യമുള്ള യുവതീ, യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

യുവതികൾക്ക് തികച്ചും സൗജന്യമായും യുവാക്കൾക്ക് കല്യാണത്തിനുശേഷം ഫീസ് ഈടാക്കിയുമാണ് ചലഞ്ച് നടപ്പിലാക്കുന്നത്. നിലവിൽ സ്ത്രീധനമോ, ജാതിയോ, അനാഥത്വമോ പ്രശ്‌നമില്ലാതെ വിവാഹം കഴിക്കാൻ നിരവധി യുവാക്കളാണ് ഈ സ്ഥാപനത്തിന് കീഴിൽ മുന്നോട്ടുവന്നിരിക്കുന്നത്. സംസ്ഥാന അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകൾ വഴി എല്ലാ ജില്ലകളിലും സ്ത്രീധനം ആവശ്യമില്ല ചലഞ്ച് പ്രാവർത്തികമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കിഷോർ എ.എം അറിയിച്ചു. അപേക്ഷകൾ ജൂലായ് 10 വൈകീട്ട് അഞ്ചിന് മുമ്പ് അസോസിയേഷന്റെ ഇമെയിലിൽ ലഭിച്ചിരിക്കേതാണ്. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും https://pcasak.weebly.com എന്ന അസോസിയേഷൻ വെബ്‌സൈറ്റിൽ ലഭിക്കും.

വിവരങ്ങൾക്ക് ഫോൺ: ജില്ലാ സെക്രട്ടറി അനിൽകുമാർ. എ.എസ്‌ (8547620991)​,​ സംസ്ഥാന പ്രസിഡന്റ് കിഷോർ (9809921065)​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.