ഉദുമ: കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ നുസിയുടെ 125-ാംവാർഷികാഘോഷങ്ങളുടെ ഭാഗമായി കാസർകോട് ജില്ലാ മർച്ചന്റ് നേവി അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാന യജ്ഞത്തിന് തുടക്കം കുറിച്ചു.
ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ഉള്ള ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി പി.വി. ജയരാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ മുതിയക്കാൽ അധ്യക്ഷത വഹിച്ചു.
കൺവീനർ സന്തോഷ് തോരോത്ത്, ട്രഷറർ ടി.വി. സുരേഷ്, വൈസ് പ്രസിഡന്റ് വിജയകുമാർ മാങ്ങാട്, യൂത്ത് വിംഗ് ട്രഷറർ രതീശൻ കുട്ടിയൻ, മുരളി താര, ബി.കെ. ജഗദീഷ്, ഹരീഷ് പരവനടുക്കം, റോയേഷ് ഉദയമംഗലം, സുഭിത്ത് ഭാസ്കരൻ, അഭിലാഷ് എരോൽ, പ്രിയേഷ് ആറാട്ടുകടവ്, കാർത്തിക് ജന്മ എന്നിവർ ആദ്യഘട്ടത്തിൽ രക്തം നൽകി. ഘട്ടംഘട്ടമായി വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ രക്തം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |