കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന കാർഷിക യന്ത്രവത്ക്കരണ പദ്ധതിയിൽ ഇന്നു മുതൽ ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാം. 40 മുതൽ 80 ശതമാനം വരെ സബ്സിഡി ലഭിക്കും. കാർഷിക ഉപകരണങ്ങള്‍, ഡ്രൈയറുകൾ, ധാന്യ മില്ലുകൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയെല്ലാം പദ്ധതിയിൽ ലഭ്യമാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം വാങ്ങുന്ന യന്ത്രങ്ങള്‍ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. കൂടുതൽ വിവരങ്ങൾ https://agrimachinery.nic.in /index എന്ന വെബ് സൈറ്റിലും 9446322469,9895440373, 04812561585 എന്നീ നമ്പറുകളിലും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |