SignIn
Kerala Kaumudi Online
Saturday, 27 April 2024 1.51 AM IST

പ്രാദേശിക അടച്ചിടൽ തിരിച്ചടിയായി,​ നഷ്ടത്തിലേക്ക് കൂപ്പുകുത്തി വ്യാപാരമേഖല

shops

പാലക്കാട്: ലോക്ക് ഡൗൺ ഇളവുകളിലും ടെസ്റ്റ് പോസിറ്രിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് ജില്ലയിലെ വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ജനജീവിതം സാധാരണ നിലയിലേക്കാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. പൊതുഗതാഗതം പൂർണമായും പുനരാരംഭിക്കാത്തതിനാൽ നഗരത്തിലേക്കെത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ട്,​ ഇത് വ്യാപാരത്തെ കാര്യമായി ബാധിക്കുന്നതായി കച്ചവടക്കാർ പറയുന്നു.

നിലവിൽ പാലക്കാട് ജില്ലയിൽ 21 തദ്ദേശ സ്ഥാപനങ്ങളിൽ ടി.പി.ആർ 18%ത്തിന് മുകളിലാണ്. ഡി കാറ്റഗറിയിൽപ്പെടുന്ന ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണം തുടരും. സി കാറ്റഗറിയിൽ 42 പ്രദേശങ്ങളും ബി,​ സി കാറ്റഗറിയിൽ യഥാക്രമം 23,​ 8 തദ്ദേശ സ്ഥാപനങ്ങളുമാണ് ഇടംപിടിച്ചിട്ടുള്ളത്. ജില്ലയിൽ ചെറുതും വലുതുമായി 35,000 ത്തോളം വ്യാപാര സ്ഥാപനങ്ങളുണ്ട്. ഇതിൽ 80 ശതമാനവും ചെറുകിട വ്യാപാരികളാണ്. പ്രദേശിക അടച്ചിടലിനെ തുടർന്ന് വരുമാനമില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഭൂരിഭാഗം കച്ചവടക്കാരും ഇതോടെ പലരും തൊഴിലാളികളെ വെട്ടിക്കുറച്ചു. ക്ഷേമനിധി ബോർഡിൽ നിന്ന് സഹായങ്ങൾ നൽകുന്നുണ്ടെങ്കിലും അംഗത്വം ഇല്ലാത്തവരുടെ ജീവിതം പ്രതിസന്ധിയിലാണ്.

 ടി.പി.ആർ മാനദണ്ഡം പിൻവലിക്കണം

വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ടി.പി.ആർ മാനദണ്ഡമാക്കാതെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ദിവസവും തുറക്കാൻ അനുവദിക്കണം. ഉപഭോക്താക്കൾ എത്തിയാൽ മാത്രമേ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ സാധിക്കുകയുള്ളൂ. നിലവിൽ തുറക്കുന്ന കടകൾക്കൊന്നും കാര്യമായ വരുമാനമില്ല.

ബാബു കോട്ടയിൽ,

ജില്ലാ പ്രസിഡൻ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, പാലക്കാട്

 നിയന്ത്രണങ്ങൾ തുടരും

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജൂൺ 23 മുതൽ 29 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ശരാശരിയുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാനും ജില്ലാ കളക്ടറുമായ മൃൺമയി ജോഷി ഉത്തരവിട്ടു. ടി.പി.ആർ അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാല് കാറ്റഗറികളായി വേർതിരിക്കുന്നതിൽ മാറ്റമുണ്ട്. എ, ബി, സി, ഡി കാറ്റഗറികൾ പ്രകാരം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും. കൂടാതെ കാറ്റഗറി ബിയിൽ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമായി ഓട്ടോറിക്ഷ സവാരി അനുവദിച്ചിട്ടുണ്ട്. പൂർണമായും അടച്ചിട്ടുള്ള കണ്ണാടി പഞ്ചായത്തിൽ ഇതുപ്രകാരമുള്ള ഇളവുകൾ മാത്രമേ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.