തിരുവനന്തപുരം: മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവർക്ക് പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ അത് തിരിച്ചേൽപ്പിക്കുന്നതിന് അനുവദിച്ചിരുന്ന സമയം ജൂലായ് 15 വരെ ദീർഘിപ്പിച്ചതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഇന്നലെ വരെ 4938 എ.എ.വൈ കാർഡ്(മഞ്ഞ), 35178 പി.എച്ച്.എച്ച് കാർഡ് (പിങ്ക്), 20278 എൻ.പി.എസ് കാർഡ്(നീല) ഉൾപ്പെടെ 60394 റേഷൻ കാർഡുകൾ സറണ്ടർ ചെയ്തിട്ടുണ്ട്.
ജൂൺ മാസത്തെ റേഷൻ വിതരണം ജൂലായ് 6 വരെ തുടരാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |