പറവൂർ: സമൂഹം സ്കൂളിന് സമീപത്തുള്ള റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 50,000 രൂപ ഉടമയെ കണ്ടെത്തി തിരിച്ചു നൽകി. കടവത്ത് റോഡ് മാടവന വിട്ടിൽ സുരന്റെ പണമാണ് നഷ്ടപ്പെട്ടത്. തലശേരി സ്വദേശിയും കട്ടത്തുരുത്തിൽ താമസക്കാരനുമായ സനോയിക്കും പ്രഭൂസ് തീയറ്ററിന് സമീപത്തുള്ള രമേഷിനുമാണ് പണം കിട്ടിയത്. സുരൻ ഹൗസിംഗ് സൊസൈറ്റിയിൽ നിന്ന് പണമെടുത്ത ശേഷം സൈക്കിളിൽ സഞ്ചരിക്കവേയാണ് പണം നഷ്ടമായത്. റോഡിലൂടെ വാഹനത്തിൽ വരുമ്പോഴാണ് ഇരുവരും പണം റോഡിൽ കിടക്കുന്നത് കണ്ടത്. ഉടൻ പറവൂർ പൊലീസ് സ്റ്റേഷനിലെത്തി സബ് ഇൻസ്പെക്ടർ അരുൺ തോമസിനെ ഏൽപ്പിച്ചു. പൊലീസ് സുരനെ കണ്ടെത്തി പണം കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |