SignIn
Kerala Kaumudi Online
Saturday, 27 April 2024 9.26 AM IST

സ്‌മാർട്ട് ഖര മാലിന്യശേഖരണ ഹബ് ഉദ്ഘാടനം ചെയ്‌തു

s

തിരുവനന്തപുരം: ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്‌മാർട്ട് ഖര മാലിന്യശേഖരണ ഹബ് മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മ്യൂസിയം നന്ദാവനം റോഡിൽ നിന്ന് ബോധേശ്വരൻ റോഡിലേക്ക് തിരിയുന്നിടത്താണ് ഹബ് സ്ഥാപിക്കുന്നത്. തുണി, പ്ലാസ്റ്രിക്, കുപ്പി, ലെതർ ഇനങ്ങൾ, കടലാസ് തുടങ്ങിയ എട്ട് തരം മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനായി വലിയ ബാസ്കറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ബാസ്കറ്റുകൾ നിറയുന്നതിനനുസരിച്ച് മാലിന്യം നഗരസഭയ്ക്ക് കൈമാറും. ഹോസ്റ്റ് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നഗരത്തിൽ സ്ഥാപിക്കുന്ന മൂന്നാമത്തെ ഹബാണിത്.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വി. പരമേശ്വരൻകുട്ടി, മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ, പാളയം വാർഡ് കൗൺസിലർ പാളയം രാജൻ, മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ കെ. സുരേഷ്, മുൻ ഡിസ്ട്രിക്ട് ഗവർണർ ആർ. രവികുമാർ, പ്രസിഡന്റ് നീന സുരേഷ്, സെക്രട്ടറി ധന്യ അനന്തരാമൻ, ട്രഷറർ രമ, പളനി, പൂർണ, നന്ദാവനം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.