ഗ്വാളിയോർ: മദ്ധ്യപ്രദേശ് ഊർജ്ജ മന്ത്രിയും ബി.ജെ.പി നേതാവുമായ പ്രദ്ധ്യുമ്ന സിംഗ് തോമർ വേദിയിൽ കുഴഞ്ഞു വീണു. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പ്രധാനപ്പെട്ട യോഗത്തിനായി ഭോപ്പാലിലേക്ക് തിരിച്ചെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നാഷണൽ ഹോർട്ടികൾച്ചർ ബോർഡിന്റെ ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും വേദിയിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |