ന്യൂഡൽഹി: വിലക്ക് തുടരുന്ന സാഹചര്യത്തിൽ യു.എ.ഇയിലേക്ക് ജൂലായ് 21വരെ സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യയും എത്തിഹാദും അറിയിച്ചു. ജൂലായ് ആറിന് ശേഷം വിമാന സർവീസുകൾ പുന:രാരംഭിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികൾക്ക് ഇത് തിരിച്ചടിയായി. അതേസമയം ജൂലായ് 21വരെയുള്ള വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സൗജന്യമായി യാത്രാ തിയതി മാറ്റാമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഇന്ത്യ-ഖത്തർ ബബിൾ സർവീസ് പുന:രാരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |