നിലമ്പൂർ: ഓർമ്മശക്തിയിൽ വിസ്മയമായി കുഞ്ഞ് ഇക്ഷ. ഒരു വയസ്സും ഏഴുമാസവും മാത്രം പ്രായമുള്ള കുരുന്ന് ഓർത്തുവയ്ക്കുന്നവയും തിരിച്ചറിയുന്നവയും നിരവധി. അസാമാന്യ കഴിവിന് ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിന്റെ അംഗീകാരവും ഇക്ഷയെ തേടിയെത്തി.
ചുങ്കത്തറ ചങ്കരത്ത് അൻഷിദിന്റെയും നിലമ്പൂർ മണലൊടി സ്വദേശിനി കൃഷ്ണയുടെയും മകളാണ്. ഇക്ഷ. അമ്മയെന്നും അച്ഛനെന്നും കൊഞ്ചിപ്പറയാൻ ശ്രമിക്കുന്ന കുഞ്ഞുപ്രായത്തിലാണ് ചിത്രം നോക്കി വാഹനങ്ങൾ, മൃഗങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ തിരിച്ചറിഞ്ഞ് പറയാൻ ഇക്ഷയ്ക്കാവുന്നത്. . പാട്ടുകൾ കേൾക്കുന്നതിനിടെ സ്ഥിരമായി കേൾക്കുന്നവ എടുത്തു പറയാൻ തുടങ്ങിയതോടെയാണ് മകളുടെ കഴിവ് തിരിച്ചറിയാൻ തുടങ്ങിയതെന്ന് മാതാപിതാക്കൾ പറയുന്നു. തുടർന്ന് ഫ്ളാഷ് കാർഡുകളിലൂടെ ചിത്രങ്ങൾ തിരിച്ചറിയാനും തുടങ്ങി. തുടർന്നാണ് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാർഡ്സിന് അയച്ചു കൊടുത്തത്. സംസ്ഥാന തലസ്ഥാനങ്ങൾ, നാലു രാജ്യങ്ങളുടെ കൊടികൾ, ഇംഗ്ലീഷ് അക്ഷരമാല, നമ്പറുകൾ, കമ്പ്യൂട്ടർ ഭാഗങ്ങൾ തുടങ്ങി ഈ കുരുന്നിന്റെ ഓർമ്മയിലൊതുങ്ങുന്ന കാര്യങ്ങൾ നിരവധിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |