തിരുവനന്തപുരം: ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള ഫോൺ സംസാരം പാടില്ലെന്ന് ഡി.ജി.പി അനിൽകാന്ത്. മോട്ടോർ വാഹന നിയമപ്രകാരം ഡ്രൈവിംഗിനിടെ ഇത്തരം തടസങ്ങൾ പാടില്ലാത്തതാണ്. ഇത്തരത്തിൽ ഫോണിൽ സംസാരിച്ചാലും ശ്രദ്ധ മാറിപ്പോവും. അപകടങ്ങൾ കൂട്ടാനേ ഇത് വഴിവയ്ക്കൂ. ബ്ലൂടൂത്ത് ഉപയോഗം മോട്ടോർ വാഹന നിയമം ലംഘിക്കുന്നതാകയാൽ കർശന നടപടിയെടുക്കുമെന്നും ഡി.ജി.പി പറഞ്ഞു. സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്ന എല്ലാ വാഹനങ്ങളും വിട്ടുനൽകാനാവില്ല. കേസിൽപെട്ടവ കോടതിയുടെ അനുമതിയോടെയേ വിട്ടുനൽകാനാവൂ. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യാമെന്നും ഡി.ജി.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |