കൊച്ചി: ആറിലും മൂന്നിലും പഠിക്കുന്ന ഏബലിനും ഇമ്മാനുവലിനും കളിക്കൂട്ടുകാരിയായിരുന്നു മീട്ടു തത്ത. അവരുടെ വീട്ടിലെ അംഗത്തെപ്പോലെ. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച തത്ത വീട്ടിൽ നിന്ന് പറന്നുപോയി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കൊപ്പമിരുന്ന മീട്ടുവിനെ കാക്ക കൊത്താൻ വന്നതോടെ പറന്നുപോകുകയായിരുന്നു. തത്തയെ ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മീട്ടു പോയതിൽ ഏബലും ഇമ്മാനുവലും ഏറെ ദുഖിതരാണ്. കോക്ടൈൽ ഇനത്തിൽപെട്ട ചാരനിറത്തിലുള്ള തത്തയാണ് മീട്ടു. എവിടെയങ്കിലും തങ്ങളുടെ മീട്ടുവിനെ കാണുന്നവർ 9446560255എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ച് കാത്തിരിക്കുകയാണ് ഇരുവരും. പാലാരിവട്ടത്താണ് ഇവരുടെ വീട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |