തിരുവനന്തപുരം: വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ (വൈബ്) ഓഫീസ് ശാസ്തംഗലം ശ്രീരംഗം ലെയിനിൽ തുറന്നു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ട് അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൂട്ടായ്മയാണ് വൈബ് ചാരിറ്റബിൾ സൊസൈറ്റി. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡി.ആർ. അനിൽ, ഡോ. കെ.എസ്. റീന, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, ചിന്ത പബ്ലിക്കേഷൻസ് ജനറൽ മാനേജർ ശിവകുമാർ, മുൻ കൗൺസിലർ ബിന്ദു ശ്രീകുമാർ, ശശിധരൻ, വൈബ് പ്രസിഡന്റ് അഡ്വ. ആൻസി വർഗീസ്, സെക്രട്ടറി ആർ.എസ്. കിരൺദേവ്, ട്രഷറർ കാർത്തിക് .എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |