പോത്തൻകോട്: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് 'ആസാദി കാ അമൃത് " മഹോത്സവത്തിന്റെ ഭാഗമായി അർദ്ധ സൈനിക വിഭാഗങ്ങൾ ഒരു കോടി വൃക്ഷത്തൈകൾ നട്ടുവരികയാണെന്ന് സി.ആർ.പി.എഫ്.പള്ളിപ്പുറം ചീഫ് കമാൻഡൻഡ് തോമസ് വർഗീസ് പറഞ്ഞു. സി.ആർ.പി.എഫ് കർണ്ണാടക, കേരള സെക്ടറിന് ഒന്നരലക്ഷം വൃക്ഷത്തൈകൾ നടണമെന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചത്. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ പതിനായിരം തൈകൾ പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിൽ നട്ടതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിയാവാക്കി ഫോറസ്റ്റ് നിർമ്മിക്കുന്നതിനുള്ള സഹായ സഹകരണങ്ങൾ വനംവകുപ്പിൽ നിന്ന് ലഭ്യമായിട്ടുണ്ടെന്നും 5000 വൃക്ഷത്തൈകളുള്ള ഒരു നഴ്സറി ക്യാമ്പിനുള്ളിൽ പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 15000 വൃക്ഷത്തൈകളാണ് പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിൽ നട്ടത്. ഇതിന്റെ ഭാഗമായി 'ഗാർഡിയൻ ഒഫ് എൻവയൺമെന്റ് "എന്ന രണ്ട് ഭാഷകളിലുള്ള ബുക്ക്ലെറ്റിന്റെ പ്രകാശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |