തിരുവനന്തപുരം: വള്ളക്കടവ് പാലത്തിന്റെ നിർമ്മാണം തടസപ്പെടാതിരിക്കാൻ കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പരാതിയിൽ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചതായി രാഗം റഹിം അറിയിച്ചു. കൈയേറ്റമൊഴിപ്പിക്കാൻ നേരത്തേ കളക്ടർ നിർദ്ദേശിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നും മുഖ്യമന്ത്രിയുടെ ഇടപെടൽ അനിവാര്യമാണെന്നും നിവേദനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |