കോട്ടയം : ജില്ലയിൽ 570 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പുതിയതായി 6953 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.19 ശതമാനം. 425 പേർ രോഗമുക്തരായി. 3781 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24183 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. പനച്ചിക്കാട്ടാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്തത്. 80 പേർക്ക്.
ദേവമാതാ കോളേജിൽ പരീക്ഷ എഴുതിയ ഏഴു വിദ്യാർത്ഥികൾക്ക് കൊവിഡ്
കുറവിലങ്ങാട് ദേവമാതാ കോളേജിൽ യൂണിവേഴ്സിറ്റി പരീക്ഷ എഴുതിയ ഏഴ് വിദ്യാർത്ഥികൾക്ക് കൊവിഡ്. ബികോം, ഇക്കണോമിക്സ്, കെമിസ്ട്രി വിദ്യാർത്ഥികളായ രണ്ടു പേർക്കു വീതവും, പ്രൈവറ്റായി പരീക്ഷയെഴുതിയ ഒരാൾക്കുമാണ് കൊവിഡ് ബാധിച്ചത്. ഇവരെല്ലാവരും ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. കൊവിഡ് ബാധിച്ച വിദ്യാർത്ഥികൾക്ക് ഇനി രണ്ടു വീതം പരീക്ഷകൾ ബാക്കിയുണ്ട്. ഈ സാഹചര്യത്തിൽ കെ.എസ്.യു പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പ്രാദേശിക സഹായം ഉറപ്പുവരുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയോട് കെ.എസ്.യു യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. തുടർന്ന് പ്രസിഡന്റ് വിദ്യാർത്ഥിയുമായും ഹോസ്റ്റൽ വാർഡനുമായും ഫോണിൽ സംസാരിക്കുകയും, ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |