കണ്ണൂർ: ഹാളുകളുടെ വലുപ്പത്തിനനുസരിച്ച് കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് വിവാഹങ്ങൾക്കും മറ്റു ആഘോഷ പരിപാടികർക്കും കാറ്ററിംഗ് നടത്താനുള്ള അനുവാദം നൽകുക, ചെറുകിട വ്യവസായമായി കാറ്ററിംഗ് മേഖലയെ പരിഗണിച്ച് ആനുകുല്യങ്ങൾ അനുവദിക്കുക, ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും അനുവദിച്ച വായ്പയിൽ കോവിഡ് പരിഗണിച്ച് കാലാവധി അനുദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആ ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ ആറിന് സർക്കാർ മദ്യ വിൽപനശാലയ്ക്കു മുമ്പിൽ നിൽപ്പ് സമരം നടത്തും.
അന്നേ ദിവസം സെക്രട്ടറിയേറ്റിന് മുമ്പിലും അസോസിയേഷൻ നേതാക്കൾ നിൽപ് സമരം നടത്തും. രാവിലെ പത്തിന് കണ്ണൂർ നഗരത്തിലെ പാറക്കണ്ടി കോംപ്ളക്സിനു മുമ്പലാണ് സമരം നടത്തുന്നത്. കേവലം 20 ആളുകൾക്ക് മാത്രം ഭക്ഷണം വിളമ്പാനുള്ള അനുവാദം സർക്കാർ കാറ്ററിംഗ് തൊഴിലാളികൾക്കു നൽകുമ്പോൾ മദ്യശാലകൾക്കു മുമ്പിൽ നൂറിലധികം ആളുകൾ കൊ വിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ക്യു നിൽക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി .ജോയ്, പി .ഉമ്മർ, എം.എം .രമേശൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |