ന്യൂഡൽഹി: വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഗ്വാട്ടിമല, ജമൈക്ക, ബഹമാസ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ യാത്ര തിരിച്ചു. ജൂലായ് 10 വരെയാണ് സന്ദർശനം. വിദേശകാര്യ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമൂഹവുമായി സംവദിക്കും.ഗ്വാട്ടിമലയുമായുള്ള വ്യാപാരവും നിക്ഷേപവും വിപുലമാക്കാൻ വ്യാപാര സംഘടനകളുമായി കൂടിക്കാഴ്ച നടത്തും.
ജൂലായ് 7, 8 തിയതികളിൽ ജമൈക്കയിലുള്ള മന്ത്രി മെയ്പെൻ നഗരത്തിൽ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യും. 9,10 തിയതികളിലാണ് ബഹമാസിലെ സന്ദർശനം. കരീബിയൻ ദ്വീപ് സമൂഹത്തിൽ ഉൾപ്പെട്ട ബഹമാസിൽ ഇന്ത്യൻ മന്ത്രി എത്തുന്നത് ആദ്യമായാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |