ലണ്ടൻ: ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റും പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കാഡ് ഇന്ത്യൻ ടെസ്റ്റ്, ഏകദിന ക്യാപ്ടൻ മിഥാലി രാജ് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്ടൻ ഷാർലറ്റ് എഡ്വേർഡ്സിനെ മറികടന്ന് മിഥാലി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായത്. 10,277 റൺസാണ് 317 മത്സരങ്ങളിൽ നിന്ന് മിഥാലി സ്വന്തമാക്കിയത്. 309 മത്സരങ്ങളിൽ നിന്ന് 10,273 റൺസ് ഷാർലറ്റ് നേടിയിട്ടുണ്ട്. മത്സരത്തിൽ മിഥാലിയുടെ (75) അർദ്ധസെഞ്ച്വറിയുടെ മികവിൽ ഇന്ത്യ ജയിച്ചു. പരമ്പര ഇംഗ്ലണ്ടിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |