തൃശൂർ: വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കൊടകര കൊപ്രക്കളം കിണർ ഡി.എക്സ്.എക്സ് ക്ലബ്. ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും കൊപ്രക്കളം മേഖലയിലെ എല്ലാ വിദ്യാർത്ഥികൾക്ക് പഠനോപകരണവും വിതരണം ചെയ്തു. പഠനോപകരണ വിതരണോദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.കെ മുകുന്ദൻ, പഞ്ചായത്ത് മെമ്പർമാരായ ടി.കെ പത്മനാഭൻ, വി.വി സുരാജ്, പി.എം വിനോജ്, പി.ജെ ലിജോ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |