ന്യൂഡൽഹി: ഉത്തർപ്രദേശിലെ തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടം. സമാജ് വാദി പാർട്ടി (എസ്.പി.), കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത പരാജയമാണ് നേരിടേണ്ടിവന്നത്. സോണിയ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയിലെ ജില്ലാ പഞ്ചായത്ത് ചെയർമാൻ സ്ഥാനം കോൺഗ്രസിന് നഷ്ടമായി. മുലായത്തിന്റെ തട്ടകമായ മെയിൻപുരി സമാജ്വാദി പാർട്ടിക്ക് നഷ്ടമായി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എസ്.പി നിലനിറുത്തിയ സീറ്റായിരുന്നു മെയിൻപുരി. ചരിത്രത്തിലാദ്യമായാണ് അമേഠിയിലേയും റായ് ബറേലിയിലേയും ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ സ്ഥാനം ബി.ജെ.പി നേടുന്നത്.
75 ജില്ലാ പഞ്ചായത്ത് ചെയർമാൻ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 60ലും ബി.ജെ.പി വിജയം ഉറപ്പാക്കി. ആറ് സീറ്റിൽ എസ്.പി. മുന്നിലാണ്. 2016ലെ തദ്ദേശതിരഞ്ഞെടുപ്പിൽ 75ൽ അറുപതിലും ജയിച്ചത് എസ്.പി.യിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |