SignIn
Kerala Kaumudi Online
Friday, 26 April 2024 11.06 PM IST

കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി; എട്ട് ജില്ലകളിൽ ടിപിആർ പത്ത് ശതമാനത്തിലധികം

covid-19

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘമെത്തി. ഇന്ന് തിരുവനന്തപുരത്തെ സ്ഥിതിഗതികൾ വിലയിരുത്തും. ജില്ലാ കളക്ടറുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും. ​​​​​കേരളത്തിലെ എട്ട് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താൻ വിദഗ്ദ്ധ സംഘം വീണ്ടുമെത്തിയത്.

പ്രതിദിനം പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 12,100 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 79 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ ഒരു ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.

അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് താഴെയെത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടർന്നേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID 19, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.