₹100 കോടിയുടെ സമ്മാന വൗച്ചർ, ഡിസ്കൗണ്ടുകൾ, ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ
കൊച്ചി: കല്യാൺ ജുവലേഴ്സ്, രാജ്യത്തെ ഷോറൂമുകൾ സർക്കാർ നിർദേശങ്ങൾ പാലിച്ച് ഘട്ടംഘട്ടമായി തുറക്കുന്നു. ഉപഭോക്താക്കൾക്ക് സുരക്ഷിത ഷോപ്പിംഗിനൊപ്പം വൻ ഇളവുകളും ഓഫറുകളുമായി ബിഗ് ഡിസ്കൗണ്ട് മേളയും കല്യാൺ ഒരുക്കിയിട്ടുണ്ട്. ആഭരണങ്ങൾ വാങ്ങുമ്പോൾ ഉടനടി റെഡീം ചെയ്യാവുന്ന വൗച്ചറുകൾ വഴി ഉപഭോക്താക്കളെ കാത്തിരിക്കുന്നത് 100 കോടി രൂപയുടെ ആനുകൂല്യങ്ങളാണ്. ഒപ്പം ആകർഷക ഇളവുകളും നേടാം.
സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനവും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഡയമണ്ടിന് 20 ശതമാനവും വരെ ഇളവുണ്ട്. അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളിൽ സ്റ്റോണിന് 20 ശതമാനം വരെ ഇളവ് ലഭിക്കും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറിലൂടെ ഭാവിയിലെ വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാനും ഉപഭോക്താക്കൾക്ക് കഴിയും. വാങ്ങുന്ന ആഭരണത്തിന്റെ പത്തു ശതമാനം മുൻകൂർ അടച്ച് നിലവിലെ വിപണിനിരക്കിൽ അവ ബുക്ക് ചെയ്യാം.
ശരീരതാപനില പരിശോധന, ഡബിൾ മാസ്ക്, കൈയുറ, അണുനശീകരണവും ശുചീകരണവും, സ്പർശനമില്ലാത്ത ബില്ലിംഗ് എന്നിങ്ങനെ സുരക്ഷിത ഷോപ്പിംഗ് സൗകര്യവും ഉറപ്പാക്കിയിരിക്കുന്നുവെന്ന് കല്യാൺ ജുവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ലൈവ് വീഡിയോ ഷോപ്പിംഗ് സൗകര്യം (www.kalyanjewellers.net/livevideoshopping/), നാലുതലത്തിലെ അഷ്വറൻസ് സാക്ഷ്യപത്രം, എല്ലാ ആഭരണങ്ങൾക്കും ബി.ഐ.എസ് ഹാൾമാർക്ക് എന്നിങ്ങനെ ഉപഭോക്തൃ സൗഹൃദ സേവനങ്ങളും കല്യാൺ ഉറപ്പുനൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |