SignIn
Kerala Kaumudi Online
Saturday, 27 April 2024 2.27 AM IST

വായനാ ലിഖിത പുരസ്‌കാരം മുസ്തഫ കീത്തടത്തിന്

mustafsa
മുസ്തഫ

ഇരിട്ടി: കൈരളി ബുക്സിന്റെ അകം മാസിക വായനാ ലിഖിത സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും സിനിമ സഹ സംവിധായകനുമായ മുസ്തഫ കീത്തടത്തിന്. കൈരളി ബുക്സ് സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ കഥാപഠന വിഭാഗത്തിലാണ് മുസ്തഫ കീത്തടത്തിന് പുരസ്‌കാരം. വിനോയ് തോമസിന്റെ 'രാമച്ചി' യുടെ കഥാപഠനമാണ് പുരസ്‌കാരത്തിനർഹമായത്.
വള്ളിത്തോട് സ്വദേശിയാണ് ഫാർമസിസ്റ്റ് കൂടിയായ മുസ്തഫ. ആനുകാലികങ്ങളിൽ കഥ, കവിത, നിരൂപണം, സാഹിത്യ സംബന്ധിയായ ഫീച്ചറുകൾ എന്നിവ എഴുതിവരുന്നു. അഞ്ചോളം സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ദിശ സാംസ്‌കാരിക വേദിയുൾപ്പെടെ വിവിധ കലാ സാഹിത്യ സാംസ്‌കാരിക സംഘടനകളുടെ നേതൃസ്ഥാനവും വഹിക്കുന്നു. ഇരിട്ടി നളന്ദ കലാസാഹിത്യ വേദി പ്രസിഡന്റായും, എഴുത്തിടം കേരള മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പ്രവർത്തകനും സംഘാടകനുമാണ്. കേരള പ്രവാസി സംഘം വിളമന വില്ലേജ് പ്രസിഡന്റും പു.ക.സ ഇരിട്ടി ഏരിയ ജോയിന്റ് സെക്രട്ടറിയുമായ മുസ്തഫ കീത്തടത്ത് സാമൂഹ്യ ജീവകാരുണ്യ രംഗത്തും സജീവമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PURASKARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.