ലണ്ടൻ: ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റിൽ 1000 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ. കൗണ്ടി ക്ളബുകളായ കെന്റും ലങ്കാഷെയറും തമ്മിലുള്ള മത്സരത്തിൽ കെന്റ് താരം ഹെയ്നോ കുനിനെ പുറത്താക്കിയതോടെയാണ് ആൻഡേഴ്സൺ 1000 വിക്കറ്റുകൾ തികച്ചത്.
ഈ നേട്ടം സ്വന്തമാക്കുന്ന 14-ാമത്തെ ബൗളറാണ് ആൻഡേഴ്സൺ. ആൻഡി കാഡിക്ക് (2005), മാർട്ടിൻ ബിക്ക്നെൽ (2004), ഡെവോൺ മാൽക്കം (2002), വസീം അക്രം (2001) എന്നിവർക്കു ശേഷം ഈ ഉയരത്തിലെത്തുന്ന അഞ്ചാമത്തെ പേസറും.
ഈ മാസം 39 വയസ് തികയുന്ന ആൻഡേഴ്സൺ തന്റെ ഫസ്റ്റ്-ക്ലാസ് കരിയറിലെ 51-ാമത്തെ അഞ്ചു വിക്കറ്റ് നേട്ടവും ഈ മത്സരത്തിൽ സ്വന്തമാക്കി. മത്സരത്തിൽ താരം 19 റൺസ് മാത്രം വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |