തൃപ്പൂണിത്തുറ: ഉദയംപേരൂർ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പാചക വാതക വില വർദ്ധനവിനെതിരെ നടക്കാവ് ജംഗ്ഷനിൽ അടുപ്പ് കൂട്ടി സമരം നടത്തി. മണ്ഡലം പ്രസിഡന്റ് തുളസിദാസപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ ബാബു എം. എൽ. എ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു.പി.നായർ, സോമിനി സണ്ണി, ബാബു ആന്റണി, ടി .വി ഗോപിദാസ്, റീന ജോർജ്, ഉദയംപേരൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സാജു പൊങ്ങലായിൽ, എം .പി .ഷൈമോൻ, ഇ .എസ് ജയകുമാർ , ജോൺ ജേക്കബ്, ജുബൻ ജോൺ, വിനോദ് ചന്ദ്രൻ നിമിൽരാജ്, സ്മിത രാജേഷ്, ബിനു ജോഷി തിടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |